സസ്പെന്‍ഷന്‍: പട്ടേല്‍ സോണിയയ്ക്ക് ശുപാര്‍ശ നല്‍കി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ കോടോത്ത് ഗോവിന്ദന്‍ നായര്‍, ശരത്ചന്ദ്രപ്രസാദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള ശുപാര്‍ശ എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയ്ക്ക് സമര്‍പ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാലാണ് സോണിയയുടെ തീരുമാനം വൈകുന്നത്. മെയ് അഞ്ചിന് സോണിയ കേരളത്തിലെത്തുന്നതിന് മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും.
മൂന്ന് നേതാക്കളുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം കെപിസിസി ഹൈക്കമാന്റിനോട് ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications