ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ഇറാഖില്‍

ബഗ്ദാദ്: ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ് ഇറാഖിലെ ബഗ്ദാദില്‍ ഏപ്രില്‍ 25 ഞായറാഴ്ച അടിയന്തര സന്ദര്‍ശനം നടത്തി.

ഇറാഖിലെ ബസ്രയില്‍ എണ്ണ കയറ്റുമതി ടെര്‍മിനലിന് നേരെ ശനിയാഴ്ച തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയുള്ള ജോണ്‍ ഹൊവാര്‍ഡിന്റെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്പിയ്ക്കുന്നു. ആദ്യമായായാണ് യുഎസ് സഖ്യസേനയ്ക്കെതിരെ തീവ്രവാദികള്‍ കടലിലും ആക്രമണം നടത്തുന്നത്. ആക്രമണത്തെ തുടര്‍ന്ന് ബസ്രയിലെ എണ്ണ കയറ്റുമതി ടെര്‍മിനല്‍ അടച്ചു.

ജോണ്‍ ഹൊവാര്‍ഡ് ബഗ്ദാദ് വിമാനത്താവളത്തില്‍ ആറ് മണിക്കൂര്‍ നേരം ചെലവഴിച്ചു. ഈ വിമാനത്താവളത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചുമതല ആസ്ത്രേല്യന്‍ സൈനികര്‍ക്കാണ്. യുദ്ധത്തില്‍ മരിച്ചുപോയ വീരസൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിയ്ക്കുന്ന അന്‍സാക് ദിനം ആചരിയ്ക്കാനാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി എത്തിയതെന്ന് അറിയുന്നു.

ഏപ്രില്‍ 24 ശനിയാഴ്ച രാവിലെ ബസ്രയിലെ എണ്ണ കയറ്റുമതി ടെര്‍മിനലിന് നേരെ മൂന്ന് ആക്രമണങ്ങളാണ് നടന്നത്. ബോട്ടുകളില്‍ എത്തിയാണ് ആത്മഹത്യാതീവ്രവാദി സംഘങ്ങള്‍ മൂന്ന് തവണ ബസ്രയിലെ എണ്ണ ടെര്‍മിനലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ബസ്ര എണ്ണകേന്ദ്രത്തിന് ഇറാഖുമായുള്ള ബന്ധം വിച്ഛേദിയ്ക്കുക എന്നതായിരുന്നു തീവ്രവാദി ആക്രമണത്തിന്റെ ലക്ഷ്യം.

പക്ഷെ തീവ്രവാദികള്‍ കൈവരിയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ മരിച്ചു. നാല് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഇപ്പോള്‍ ബസ്ര എണ്ണകേന്ദ്രത്തിലെ ജോലികള്‍ പുനരാരംഭിച്ചതായി ഇറാഖിന്റെ എണ്ണ വിപണനസംഘടനയുടെ മേധാവി ഷാംഖി ഫറജ് പറഞ്ഞു.

ഏപ്രില്‍ 25 ഞായറാഴ്ച യുഎസ് സൈന്യത്തിന് നേരെ നടന്ന ബോംബാക്രമണത്തില്‍ ഒരു സൈനിക വാഹനത്തിന് കേടുപറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+