എക്സിറ്റ് പോള്‍ നിരോധിയ്ക്കാനാവില്ല: കോടതി
ദില്ലി: എക്സിറ്റ് പോളുകളുടേയും അഭിപ്രായ വോട്ടെടുപ്പുകളുടേയും ഫലങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നത് നിരോധിയ്ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ജസ്റിസ് എസ്. രാജേന്ദ്ര ബാബു നേതൃത്ത്വം നല്‍കുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എക്സിറ്റ് പോളുകള്‍ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എങ്കിലും ഈ കേസില്‍ യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കും, തിരഞ്ഞെടുപ്പ് കമ്മിഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മേയ് പത്ത് വരെ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് നേരത്തേ നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവരുന്നവരോട് അഭിപ്രായം ചോദിച്ച് തയ്യാറാക്കുന്ന ഫലങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജ്ജിക്കാരന്റെ വാദം.
ടെലിവിഷന്‍ ചാനലുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചാനലുകള്‍ക്ക് കൂടി നോട്ടീസ് അയയ്ക്കണമെന്ന് അറ്റോണി ജനറല്‍ സോളി സൊറാബ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.












Click it and Unblock the Notifications