നടി റോജയ്ക്കെതിരെ കോണ്‍ഗ്രസ് ആക്രമണം
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി ടിയ്ക്കറ്റില്‍ മത്സരിയ്ക്കുന്ന നടി റോജയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. റോജയ്ക്ക് പരിക്കൊന്നുമില്ല. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ നാഗരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് റോജ മത്സരിയ്ക്കുന്നത്.
കൊപ്പഡു ഗ്രാമത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് റോജയെ ഗ്രാമത്തില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കാതെ ആക്രമിച്ചത്. ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയായിരുന്നു റോജ. തക്കസമയത്ത് പൊലീസ് എത്തിയതുകൊണ്ട് റോജ രക്ഷപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ചെംഗ റെഡ്ഡിയുടെ ഗ്രാമമായ കൊപ്പഡുവിലേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
വൈകാതെ തന്നെ തെലുങ്ക്ദേശം പ്രവര്‍ത്തകര്‍ ചെംഗ റെഡ്ഡിയെ വുയ്യൂര്‍പേട്ട് ഗ്രാമത്തില്‍ പ്രവേശിയ്ക്കുന്നത് തടഞ്ഞു.












Click it and Unblock the Notifications