കോടിയേരി പറഞ്ഞത് ശുദ്ധനുണ: ആന്റണി
തൃശൂര്‍: മാറാട് പ്രശ്നം സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് സഭയില്‍ വച്ചിട്ടില്ലെന്ന സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശുദ്ധനുണയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
റിപ്പോര്‍ട്ട് ജനവരി 19ന് തന്നെ നിയമസഭയുടെ മേശപ്പുറത്തു വച്ചിരുന്നു. ഏപ്രില്‍ 26 തിങ്കളാഴ്ച തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോടിയേരി ഇത്തരമൊരു ആരോപണം പുറപ്പെടുവിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ താനും വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയും ഒപ്പം നില്‍ക്കുന്ന വ്യാജപോസ്റര്‍ ഉപയോഗിച്ചതിന് സിപിഎം മാപ്പ് പറയണമെന്ന് ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications