250 ക്രൈസ്തവ കുടുംബങ്ങള്‍ ബിജെപിയില്‍
കൊച്ചി: മധ്യകേരളത്തിലെ 250 ക്രൈസ്തവ കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്ന ക്രൈസ്തവ കുടുംബങ്ങളെ ബിജെപി ദേശീയ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു. ബിജെപിയുടെ വാതിലുകള്‍ എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണെന്ന് നായിഡു പറഞ്ഞു.
മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ആയിരത്തോളം പേരെ പ്രതിനിധീകരിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്ക് നായിഡു പാര്‍ട്ടി അംഗത്വം നല്‍കി. സിനിമാതാരം വിജയശാന്തിയും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications