കോടോത്ത്, ഉണ്ണിത്താന്‍, ശരത്: ശിക്ഷ പിന്‍വലിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ കോടോത്ത് ഗോവിന്ദന്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.
ഇവര്‍ക്ക് കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വം മാത്രമാണ് തിരിച്ചുനല്‍കിയത്. ഇവര്‍ വഹിച്ചിരുന്ന പദവികള്‍ തിരികെ നല്‍കിയിട്ടില്ല.
സസ്പെന്റ് ചെയ്യപ്പെടുമ്പോള്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റും രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവര്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായിരുന്നു.












Click it and Unblock the Notifications