ആന്റണിയുടെ പ്രസ്താവനയില്‍ ദുരൂഹത: കോടിയേരി
തിരുവനന്തപുരം: മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് ജനവരി 19ന് തന്നെ നിയമസഭയില്‍ വച്ചിരുന്നുവെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ജനവരി 19ന് റിപ്പോര്‍ട്ട് മേശപ്പുറത്തു വച്ചിരുന്നില്ല. ഇപ്പോള്‍ റിപ്പോര്‍ട്ട് നിയമസഭാ രേഖകളിലുണ്ടെങ്കില്‍ അത് നിയമസഭാ സെക്രട്ടറിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി രേഖകളില്‍ കൂട്ടിച്ചേര്‍ത്തതാവാമെന്ന് കോടിയേരി ആരോപിച്ചു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനോട് നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications