Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: എജി റിപ്പോര്‍ട്ട് പുറത്തുവിട്ടു

തിരുവനന്തപുരം: മാറാട് സംഭവത്ത കുറിച്ചുള്ള സിബിഐ അന്വേഷണം സംബന്ധിച്ച അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി.

മാറാട് സംഭവത്തെ കുറിച്ച് ഏതെങ്കിലും ബാഹ്യ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിക്കുന്നതു സംബന്ധിച്ച നിയമോപദേശമാണ് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ബാഹ്യ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം. റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണത്തെ പറ്റി എടുത്തുപറയുന്നില്ല. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് ഉപദേശം നല്കിയിരുന്നുവെന്ന് മുഖ്യമന്ത്രി ആന്റണി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

നിയമസഭയുടെ മേശപ്പുറത്തു വച്ച രേഖ എന്ന നിലയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. നിയമസഭ ചേര്‍ന്ന സമയത്ത് ഈ എജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചിരുന്നില്ലെന്നും നിയമസഭാ സെക്രട്ടറിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി റിപ്പോര്‍ട്ട് പിന്നീട് നിയമസഭാ രേഖകളില്‍ കൂട്ടിച്ചേര്‍ത്തതാവാമെന്നുമാണ് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിയ്ക്കുന്നത്.

മാറാട് കലാപത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കാമെന്ന് ഒത്തുതീര്‍പ്പ് സമയത്ത് സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നുവെന്നും പിന്നീട് സര്‍ക്കാര്‍ അതില്‍ നിന്നും പിന്‍വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+