നായനാര്‍ ഇന്ന് എഐഐഎംഎസില്‍
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിയ്ക്കും.
തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജില്‍ അനീമിയയ്ക്ക് ചികിത്സയിലായിരുന്ന നായനാരെ ഏപ്രില്‍ 25 ഞായറാഴ്ച തന്നെ ദില്ലിയില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് മെച്ചപ്പെട്ടിട്ടുണ്ട്. പ്രമേഹവും നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാല്‍ കാലിലെ ഉപ്പൂറ്റിയിലുള്ള മുറിവ് ഇനിയും ഉണങ്ങുന്നില്ല. ഇതിനാലാണ് ദില്ലിയില്‍ വിദഗ്ധചികിത്സയ്ക്ക് കൊണ്ടുപോകുന്നത്.
ഹൃദയസംബന്ധമായ അസുഖത്തിന് നാല് മാസം മുമ്പ് അദ്ദേഹത്തെ ദില്ലിയിലെ എസ്കോര്‍ട്ട്സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ ശാരദ ടീച്ചറും അസിസ്റന്റ് വിജയ വാരിയരും കൂടെയുണ്ട്. എഐഎംഎസിലെ പ്രമേഹചികിത്സാവിഭാഗത്തില്‍ വൈക്കം സ്വദേശിനി ഡോ.എ.സി. അമ്മിണിയാണ് നായനാരെ ചികിത്സിയ്ക്കുക.
ശരീരം മാത്രമാണ് ദില്ലിയിലുള്ളതെന്നും മനസ് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിയ്ക്കുന്ന കേരളത്തിലാണെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications