Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ പോര് രൂക്ഷമാവും: വെള്ളാപ്പള്ളി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ പോര് രൂക്ഷമാവുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച ജനവിധി- 2004 പരിപാടിയില്‍ ഏപ്രില്‍ 26 തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കെട്ടിപ്പിടുത്തവും ഉമ്മവയ്ക്കലും ഉപരിപ്ലവമാണ്. തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ രൂക്ഷമായ വഴക്കായിരിക്കും കോണ്‍ഗ്രസില്‍ നടക്കാന്‍ പോവുന്നത്.

തിരഞ്ഞെടുപ്പില്‍ ആര് തോറ്റാലും ജയം ആന്റണിയുടേതായിരിക്കും. ഐ ഗ്രൂപ്പിനെ ഇല്ലാതാക്കിയ ആന്റണി കേരളം കണ്ടതില്‍ ഏറ്റവും വലിയ തന്ത്രശാലിയാണ്.

ഐ ഗ്രൂപ്പിന്റെ തകര്‍ച്ചയുടെ ദുരന്തനാടകത്തിലെ അഭിനയത്തിന് ആന്റണിക്ക് അവാര്‍ഡ് ലഭിക്കും. നാടകരചനയ്ക്കുള്ള അവാര്‍ഡ് ഉമ്മന്‍ചാണ്ടിക്കും വില്ലനുള്ള അവാര്‍ഡ് കെ. കരുണാകരനും ഹാസ്യനടനുള്ള അവാര്‍ഡ് മുരളീധരനുമായിരിക്കും- വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+