Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ കാണാതായത് 5 മലയാളികളെ

ദുബായ്: ഇറാഖില്‍ ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരില്‍ അഞ്ച് മലയാളികളെ മാത്രമാണ് കാണാതായിട്ടുള്ളതെന്ന് ഒരു മുതിര്‍ന്ന നയതന്ത്രോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നേരത്തെ ഒരു പ്രമുഖ മലയാള ദിനപത്രം 100 മലയാളികള്‍ ഇറാഖില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് ഇറാഖില്‍ കുടുങ്ങിയത് അഞ്ച് മലയാളികള്‍ മാത്രമെന്ന് നയതന്ത്രപ്രതിനിധി വ്യക്തമാക്കിയത്.

ഇറാഖില്‍ ഏകദേശം 1,300 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഈ അഞ്ച് പേരൊഴികെ ബാക്കിയെല്ലാവരും സുരക്ഷിതരാണ്. പക്ഷെ അഞ്ച് മലയാളികളെക്കുറിച്ച് യാതൊരു വിവരവുമില്ല. -ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥന്‍ കുല്‍ദീപ് സിംഗ് പറഞ്ഞു.

പുറത്തുനിന്ന് ഇറാഖിലേയ്ക്ക് ഫോണ്‍ കാളുകള്‍ ലഭിയ്ക്കുക ബുദ്ധിമുട്ടാണ്. പക്ഷെ ഇറാഖില്‍ നിന്നും പുറത്തേയ്ക്ക് വിളിയ്ക്കുന്നതില്‍ പ്രശ്നമില്ല. കാണാതായവര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ അവരെ കണ്ടെത്തുക പ്രയാസമല്ല.- കുല്‍ദീപ് പറഞ്ഞു.

ഇറാഖില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ അധികം പേരെയും കുവൈത്ത്, ജോര്‍ദ്ദാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ജോലിയ്ക്കെടുത്തത്. പല ഭാഗങ്ങളിലായാണ് ഇവര്‍ ജോലി ചെയ്തുവരുന്നത്. ചിലര്‍ ബാഗ്ദാദിന് 500 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പില്‍ ജോലി ചെയ്യുന്നുണ്ട്.

ബാഗ്ദാദിലെ നയതന്ത്രപ്രതിനിധികള്‍ക്ക് ഇറാഖില്‍ യാത്ര ചെയ്ത് ഇവരെ കണ്ടെത്തുക പ്രയാസമാണ്. കാരണം സുരക്ഷാപ്രശ്നങ്ങള്‍ കാരണം ആരെയും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിയ്ക്കാറില്ല.

ഏതാനും മലയാളപത്രങ്ങളില്‍ ഇറാഖില്‍ മലയാളികളെ കാണാനില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷം എംബസിയിലേക്ക് ഒട്ടേറെ ഫോണ്‍ വിളികള്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+