എസ്ബിഐയുടെ 100 എടിഎമ്മുകള്‍
പത്തനംതിട്ട: സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്ബിഐ) കേരളത്തില്‍ 100 എടിഎമ്മുകള്‍ കൂടി തുടങ്ങുമെന്ന് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ സി. നരസിംഹന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ എസ്ബിഐയ്ക്ക് 128 എടിഎമ്മുകളാണുള്ളത്. കൊച്ചിയിലെ ഒഴുകുന്ന എടിഎം വലിയ വിജയമാണ്. തിരുവനന്തപുരത്ത എസ്ബിഐയുടെ പ്രത്യേക പേഴ്സണല്‍ ബാങ്കിംഗ് ശാഖ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കാര്‍ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ തെള്ളിരേത്ത് ആര്‍ക്കേഡില്‍ എസ്ബിഐ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നരസിംഹന്‍. ജനറല്‍ മാനേജര്‍ രാധാ ഉണ്ണി, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എ. കൃഷ്ണമൂര്‍ത്തി എന്നിവരും നരസിംഹനെ അനുഗമിച്ചിരുന്നു. എസ്ബിഎ അസിസ്റന്റ് ജനറല്‍ മാനേജര്‍ ജെറാര്‍ഡ് കെ. ജോണും സന്നിഹിതനായിരുന്നു.












Click it and Unblock the Notifications