55--60% പോളിംഗ്; അക്രമങ്ങളില്‍ ആറ് മരണം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 55-60 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ ആറ് പേര്‍ മരിച്ചു.
11 സംസ്ഥാനങ്ങളിലെ 136 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 27 തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടകം, ഒറീസ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടന്നു.
ആന്ധ്രാപ്രദേശിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ബീഹാറിലും വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമസംഭവങ്ങളിലായി ആറ് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലും ജാര്‍ഖണ്ഡിലും രണ്ട് പേര്‍ വീതം മരിച്ചു.
ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്- 68-70 ശതമാനം. അസാമാണ് രണ്ടാമത്- 65-70 ശതമാനം. ഒറീസയില്‍ 65 ശതമാനവും കര്‍ണാടകത്തില്‍ 55-60 ശതമാനവും മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 55 ശതമാനവും ഉത്തര്‍പ്രദിേല്‍ 45-50 ശതമാനവും വോട്ടിംഗ് നടന്നു.












Click it and Unblock the Notifications