ശരവണഭവന്‍ ഉടമയ്ക്ക് തടവ്
ചെന്നൈ: ശരവണ ഹോട്ടല്‍ ശൃംഖലയുടെ ഉടമ രാജഗോപാലിന് 10 വര്‍ഷത്തെ കഠിനതടവും 55 ലക്ഷം രൂപ പിഴയും പൂനമല്ലിയിലെ ഫാസ്റ് ട്രാക്ക് കോടതി വിധിച്ചു.
ശരവണഭവന്‍ ഹോട്ടലിലെ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ വധിച്ച കേസിലാണ് കോടതിയുടെ ഈ വിധി. പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യയായ ജീവജ്യോതിയെ തന്റെ മൂന്നാംഭാര്യയാക്കാമെന്ന മോഹത്തോടെയാണ് രാജഗോപാല്‍ 2001ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വധിച്ചത്.
ഈ വധത്തില്‍ രാജഗോപാലിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച ഡാനിയേലിന് ഒമ്പത് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ശരവണഭവന്‍ ഹോട്ടലിലെ മറ്റ് എട്ട് ജീവനക്കാര്‍ക്ക് നാല് മുതല്‍ ഒമ്പത് വര്‍ഷം വരെ തടവും 5,000 രൂപ മുതല്‍ 55,000 രൂപ വരെ പിഴയും വിധിച്ചിട്ടുണ്ട്.
ജീവജ്യോതി തന്റെ മൂന്നാം ഭാര്യയായില്ലെങ്കില്‍ ഭവിഷ്യത്ത് ഭയങ്കരമായിരിക്കുമെന്ന് രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജീവജ്യോതി പൊലീസിന് കേസ് നല്കിയെങ്കിലും നടപടിയുണ്ടായില്ല. 2001 ഒക്ടോബറില്‍ പ്രിന്‍സിനെയും ജീവജ്യോതിയെയും രാജഗോപാലും ജീവനക്കാരും ചേര്‍ന്ന് തിരുനെല്‍വേലിയിലേയ്ക്ക് തട്ടിക്കൊണ്ടുപോയി. പിന്നീട് ശാന്തകുമാറിനെ കാണാതായി. ജീവജ്യോതി ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വൈകാതെ രാജഗോപാലിന്റെ ജഡം കൊടൈക്കനാലില്‍ കണ്ടെത്തി.
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശൃംഖലകളുള്ളതാണ് ശരവണഭവന്‍ ഹോട്ടല്‍.












Click it and Unblock the Notifications