ആന്റണിയുടെ നിലപാടിന്റെ ഗുണം ബിജെപിക്ക്
കോട്ടയം: സിപിഎം പോലുള്ള മതേതരപാര്‍ട്ടികളോട് മുഖ്യമന്ത്രി എ. കെ. ആന്റണി സ്വീകരിക്കുന്ന കടുത്ത നിലപാട് ഒരു വിഭാഗം മതേതരവോട്ടുകള്‍ വഴിതിരിച്ചുവിടാന്‍ കാരണമാവുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാമചന്ദ്രന്‍പിള്ള.
ആന്റണിയുടെ നിലപാടിനെ ബിജെപിയ്ക്കായിരിക്കും ഗുണം ചെയ്യുന്നത്. കോണ്‍ഗ്രസ് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന നിലപാട് 1996ലും 98ലും സംഭവിച്ചതിന് സമാനമായ സ്ഥിതിഗതികളിലേക്കാണ് നയിക്കുക. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം നിലപാട് വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നതിന് മാത്രമേ സഹായിക്കൂ.
എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുക, പാര്‍ലമെന്റിലെ ഇടതുസാന്നിധ്യം മെച്ചപ്പെടുത്തുക, കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാരിനെ കൊണ്ടുവരിക എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയുള്ള അജണ്ടയാണ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുള്ളത്.
മതേതരപാട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മതേതരത്വം എന്ന പൊതുഅജണ്ടയുടെ അടിസ്ഥാന്തതില്‍ വിശാലമായ ഐക്യം സാധ്യമാണെന്ന് രാമചന്ദ്രന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications