Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ലീഗിന്റെ മാറ്റൊലി: ശ്രീധരന്‍പിള്ള

കണ്ണൂര്‍: മുഖ്യമന്ത്രി എ. കെ. ആന്റണി മുസ്ലിം ലീഗിന്റെ മാറ്റൊലി മാത്രമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.

ഏപ്രില്‍ 27 ചൊവാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി- 2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

മുസ്ലിം ലീഗിന്റെ തടവറയിലാണ് ആന്റണി. ഭരണത്തെ വര്‍ഗീയവല്‍ക്കരിക്കാനും കച്ചവടം ചെയ്യാനും അദ്ദേഹം ലീഗിന് കൂട്ടുനില്‍ക്കുന്നു. സംസ്ഥാന ബജറ്റിന്റെ 72 ശതമാനവും വിനിയോഗം ചെയ്യുന്ന ലീഗ് ഇതില്‍ ക്രമക്കേടുകള്‍ കാട്ടുന്നുണ്ട്.

മാറാട് സംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആന്റണി കാട്ടുന്ന കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിന്ദുസമുദായ സംഘടനകളെ കൂട്ടുപിടിച്ചു നടത്തുന്ന ആന്റണിയുടെ തന്ത്രങ്ങള്‍ വഞ്ചനാപരമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ആന്റണിയും കെ. എം. മാണിയും നേരത്തെ ബിജെപിക്കെതിരെ ഒന്നും പറയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരാണ് ബിജെപിയെ വിമര്‍ശിക്കുന്നത്.

യഥാര്‍ഥത്തില്‍ സൗഹാര്‍ദത്തില്‍ കഴിയുന്ന എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു മത്സരത്തിന്റെ പ്രതീതി മാത്രമാണുള്ളത്. യുഡിഎഫ് തകരരുതെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പറയുന്ന സിപിഎം വെല്ലൂരില്‍ അവരുമായി സഖ്യത്തിലാണ്.

ബിജെപിക്ക് ജയിക്കാന്‍ കേരളം പാകമായിരിക്കുകയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+