Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരനും വിമാനയാത്രയാവാം

കോഴിക്കോട്: വിമാനത്തില്‍ പോകാന്‍ കൊതിയ്ക്കുന്നവര്‍ക്ക് ആ സ്വപ്നം സഫലമാക്കുന്നതിന് ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാക്കൂലിയില്‍ വന്‍ഇളവ് വരുത്തി.

ഇതോടെ സാധാരാണക്കാര്‍ക്ക് വിമാനയാത്ര ചെയ്യാവുന്ന പാകത്തില്‍ ചെറുകിട വിനോദസഞ്ചാര പാക്കേജുകള്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ രൂപം നല്‍കി.

കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് വിമാനയാത്രയുള്‍പ്പെടെയുള്ള വിനോദസഞ്ചാര പാക്കേജുകളാണ് പ്രധാനമായും ട്രാവല്‍ ഏജന്‍സികള്‍ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് മാത്രമേ ഇപ്പോള്‍ കോഴിക്കോട്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈടാക്കുന്നുള്ളൂ.

നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 750 രൂപയും കോയമ്പത്തൂരേക്ക് 700 രൂപയും ആണ് ഇപ്പോഴത്തെ നിരക്ക്. നെടുമ്പാശേരിയില്‍ നിന്നും ചെന്നൈയിലേക്ക് കുറഞ്ഞ നിരക്ക്1200 രൂപ മാത്രം. മുംബൈയിലേക്കുള്ള കുറഞ്ഞ നിരക്ക് 2,600 രൂപയാണ്.

നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കോ കോയമ്പത്തൂരേക്കോ വിമാനയാത്ര നടത്തുന്നത് ഉള്‍പ്പെട്ടതാണ് പാക്കേജ്. അവിടെയുള്ള വിനോദകേന്ദ്രങ്ങളെല്ലാം കണ്ടശേഷം തിരികെ ബസ്സില്‍ യാത്ര.

ആഭ്യന്തര യാത്രകള്‍ക്ക് വിമാന നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+