Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ മെയ് 5ന് കേരളത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി മെയ് അഞ്ചിന് കേരളത്തില്‍ എത്തും. കേരളത്തില്‍ തിരുവനന്തപുരമുള്‍പ്പെടെ നാലിടങ്ങളില്‍ സോണിയ പ്രസംഗിയ്ക്കും.

ഏപ്രില്‍ 27 ചൊവാഴ്ച എഐസിസി നിരീക്ഷകന്‍ സി.എച്ച്. ഹനുമന്തപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സോണിയ കേരളത്തിലെത്തുന്നതോടെ പ്രചാരണരംഗത്ത് തങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

ഏതാനും സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്ന സോണിയയ്ക്ക് വോട്ടര്‍മാരില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ആന്റണിയുടെ നവോത്ഥാനയാത്ര അവസാനിക്കുന്നതിന്റെ പിറ്റേന്നു തന്നെ സോണിയ കേരളത്തിലെത്തുന്നത് അണികളിലെ ഉണര്‍വ് വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നില മെച്ചപ്പെടുത്തുമെന്ന് എഐസിസി നിരീക്ഷകന്‍ സി. എച്ച്. ഹനുമന്തപ്പ പറഞ്ഞു.

മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ യാത്രയ്ക്ക് ലഭിക്കുന്ന വന്‍പിന്തുണ കോണ്‍ഗ്രസിന്റെ ജനപിന്തുണ വര്‍ധിച്ചതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+