കേരളത്തില്‍ 177 സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തവണ അംഗീകൃതരാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ടവരും സ്വതന്ത്രന്മാരുമായി 177 പേര്‍ മത്സരരംഗത്തുണ്ടാകും.
നാമനിര്‍ദ്ദേശപത്രിക പിന്‍വലിയ്ക്കേണ്ട അവസാനദിവസം ഏപ്രില്‍ 26 ആയിരുന്നു. തിങ്കളാഴ്ച 14 പേരാണ് പത്രിക പിന്‍വലിച്ചത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നത് മന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ്.കെ. മാണിയും കേന്ദ്രമന്ത്രി പി.സി. തോമസും ഏറ്റുമുട്ടുന്ന മൂവാറ്റുപുഴ മണ്ഡലത്തിലാണ്. ഇവിടെ 16 പേര്‍ മത്സരിയ്ക്കുന്നു.
തിരുവനന്തപുരമാണ് തൊട്ട് പിന്നില്‍. ഇവിടെ 15 പേര്‍ മത്സരരംഗത്തുണ്ട്. മഞ്ചേരി, പൊന്നാനി, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ മത്സരിയ്ക്കാനുള്ളൂ. അഞ്ചു പേര്‍ വീതം.
മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളുടെ എണ്ണവും ചുവടെ: കാസര്‍കോഡ്-10, കണ്ണൂര്‍-10, വടകര-10, കോഴിക്കോട്-13, മഞ്ചേരി-5, പൊന്നാനി-5, പാലക്കാട്-7, ഒറ്റപ്പാലം-5, തൃശൂര്‍-8, മുകുന്ദപുരം-8, എറണാകുളം-9, മൂവാറ്റുപുഴ-16, കോട്ടയം-8, ഇടുക്കി-10, ആലപ്പുഴ-8, മാവേലിക്കര-8, അടൂര്‍-6, കൊല്ലം-9, ചിറയിന്‍കീഴ്-11, തിരുവനന്തപുരം-15.












Click it and Unblock the Notifications