മാറാട്: ആന്റണിയുടെ നിലപാട് ബിജെപി തന്ത്രമാക്കും
കോഴിക്കോട്: മാറാട്ട് നടന്ന കൂട്ടക്കൊലയെക്കുറിച്ചം സി ബി ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നിലപാട് തിരഞ്ഞടുപ്പ് തന്ത്രമാക്കാനാണ് ബി ജെ പി ആലോചിയ്ക്കുന്നത്.
മാറാട് സി.ബി.ഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതിനിടെ വിവാദമായിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.
മാറാട് പ്രശ്നം സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിയ്ക്കാമെന്ന് കരാറില്‍ സമ്മതിച്ച ശേഷം ഇപ്പോള്‍ അതിന് കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി ആന്റണി പറയുന്നത് മുസ്ലിം ലീഗിനെ പ്രീണിപ്പെടുത്താനാണെന്നാണ് ബി ജെ പി പറയുന്നത്. ബിജെപിയുടെ ഈ നിലപാട് ജനങ്ങളിലെത്തിച്ച് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. മുസ്ലിം ലീഗിനെ പ്രീണിപ്പിയ്ക്കാനല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ആന്റണി ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തുകില്ലായിരുന്നു. എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ആന്റണി ഈ കള്ളക്കളി നടത്തുന്നതെന്നാണ് ബി ജെ പി ആരോപിയ്ക്കുന്നത്.
ഇത് വിശദീകരിച്ച് ആന്റണിയെ ഹിന്ദു വിരുദ്ധനായി ബി ജെ പി ചിത്രീകരിയ്ക്കും. നേരത്തേ തന്നെ ബി ജെ പി മാറാട് തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നെങ്കിലും ആന്റണിയുടെ പുതിയ പ്രസ്താവനയോടെ അതിന് കൂടുതല്‍ സാദ്ധ്യത ഉണ്ടായിരിയ്ക്കുന്നതായി ബി ജെ പി നേതൃത്ത്വം മനസ്സിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications