എല്‍ഡിഎഫ് ചരിത്രജയം നേടും: വി.എസ്
കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ കെ. കരുണാകരനും എ. കെ. ആന്റണിക്കും കെ. മുരളീധരനുമെതിെര പൊട്ടിത്തെറിയുണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനകരമായ വിജയം കൈവരിക്കും. ചരിത്രജയമായിരിക്കും എല്‍ഡിഎഫ് നേടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പല യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിലേക്ക് ചേക്കേറും.
ഏപ്രില്‍ 27 ചൊവാഴ്ച കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
എ. കെ. ആന്റണിയും കെ. കരുണാകരനും തമ്മിലുള്ള വഴക്ക് തീര്‍ന്നാലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ല.
യുഡിഎഫ് സര്‍ക്കാരിനെതിരെ താന്‍ ഉന്നയിച്ച പല അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രി അവഗണിക്കുകയാണ് ചെയ്തത്. യാതൊരു നടപടിയും സ്വീകരിക്കാന്‍ ആന്റണി തയ്യാറായില്ല. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications