ഒമാനില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ വാഹനാപടകത്തില്‍ മരിച്ച 22 പേരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.
ഏപ്രില്‍ 26 ചൊവാഴ്ച രാവിലെയാണ് വാഹനാപകടമുണ്ടായത്. വിശ്വനാഥന്‍, സോഹന്‍ലാല്‍ എന്നിവരാണ് മരിച്ച രണ്ട് മലയാളികള്‍. മലയാളിയായ മനീഷിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
മസ്കറ്റില്‍ നിന്ന് സലാലയിലേക്ക് പോവുകയായിരുന്ന ബസ്സും സലാലയില്‍ നിന്ന് മസ്കറ്റിലേക്ക് ആടുകളെയും കയറ്റിവരികയായിരുന്ന വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications