ഒമാനില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ വാഹനാപടകത്തില്‍ മരിച്ച 22 പേരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.
ഏപ്രില്‍ 26 ചൊവാഴ്ച രാവിലെയാണ് വാഹനാപകടമുണ്ടായത്. വിശ്വനാഥന്‍, സോഹന്‍ലാല്‍, വടകര സ്വദേശിയായ തോപ്പുപുറത്ത് ഭാസ്കരന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മലയാളിയായ മനീഷിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് 550 കിലോ മീറ്റര്‍ അകലെ ഹൈമ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. സലാലയില്‍ നിന്ന് വന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.
സലാലയില്‍ നിന്ന് മസ്കറ്റിലേക്ക് പോവുകയായിരുന്ന ബസ്സും മസ്കറ്റില്‍ നിന്ന് സലാലയിലേക്ക് ആടുകളെയും കയറ്റിവരികയായിരുന്ന വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications