നജഫില്‍ പോരാട്ടം: 43 ഷിയാകള്‍ കൊല്ലപ്പെട്ടു
നജഫ്: ഇറാഖിലെ ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ നജഫില്‍ സഖ്യസേനയും ഷിയാ തീവ്രവാദികളും വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ നടപ്പിലായിരുന്ന വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇരുവിഭാഗവും ഏപ്രില്‍ 26 തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഒടുവിലത്തെ ഏറ്റുമുട്ടലില്‍ 43 ഷിയാകള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലെ ഒരിടവേളയ്ക്ക് ശേഷം യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.
യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന തീവ്രവാദികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഷിയാ നേതാവ് മൊഖ്താദ അല്‍-സാദ്ര്‍ നേതൃത്വം നല്കുന്ന മെഹ്ദി സേനയുടെ ഒരു യൂണിറ്റ് ഒളിച്ചിരുന്ന കെട്ടിടം യുഎസ് വിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ഇതില്‍ ആറ് മെഹ്ദി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു.












Click it and Unblock the Notifications