പെട്രോനെറ്റ് ടെര്‍മിനല്‍ കൊച്ചിക്ക് നഷ്ടപ്പെടും
അഹമ്മദാബാദ്: കൊച്ചിയില്‍ തുടങ്ങാനിരുന്ന പെട്രോനെറ്റിന്റെ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ മംഗലാപുരത്തേക്ക് മാറ്റിയേക്കും.
ഗംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാവാത്തതുകൊണ്ടാണ് ടെര്‍മിനല്‍ മംഗലാപുരത്ത് സ്ഥാപിക്കുന്നത് പരിഗണിക്കുന്നതെന്ന് പെട്രോനെറ്റ് അധികൃതര്‍ വ്യക്തമാക്കി.
വര്‍ഷത്തില്‍ 50 ലക്ഷം മെട്രിക് ടണ്‍ ദ്രവ പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന ടെര്‍മിനിലാണ് മംഗലാപുരത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
പൊതുമേഖലാ എണ്ണ കമ്പനികളുടെ സ്ഥാപനമാണ് പെട്രോനെറ്റ്. ഫ്രഞ്ച് വാതക കമ്പനിയായ ഗാസ് ഡി ഫ്രാന്‍സിനും ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷനും പെട്രോനെറ്റില്‍ ഓഹരികളുണ്ട്.












Click it and Unblock the Notifications