Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ റിവ്യുഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന രണ്ട് കേസുകളിന്മേല്‍ വിചാരണ നടത്തുന്നതു സംബന്ധിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

ജയലളിത നല്‍കിയ റിവ്യു ഹര്‍ജി ജസ്റിസുമാരായ എസ്. വി. വൈരവ, എച്ച്. കെ. സീമ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.

കഴിഞ്ഞ നവംബറിലാണ് ജയലളിതയ്ക്കെതിരായ രണ്ട് കേസുകളുടെയും മറ്റ് നാല് കേസുകളുടെയും വിചാരണ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. വിചാരണ കര്‍ണാടകത്തില്‍ നടത്തരുതെന്നും മറ്റേതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്ക് വിചാരണ മാറ്റണമെന്നും ആവശ്യപ്പെട്ട് ജയലളിത നല്‍കിയ ഹര്‍ജി ഫിബ്രവരിയില്‍ സുപ്രിം കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത വീണ്ടും ഹര്‍ജി നല്‍കിയത്.

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജയലളിതയ്ക്കെതിരായ കേസുകളുടെ വിചാരണ ചെന്നൈയില്‍ നിന്ന് മാറ്റാന്‍ ഉത്തരവുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+