നടന്‍ സോമയാജലു അന്തരിച്ചു
ഹൈദരാബാദ്: ശങ്കരാഭരണം എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച തെലുങ്ക് നടന്‍ സോമയാജലു (76) അന്തരിച്ചു.
ഒരു മാസമായി ഇദ്ദേഹം അസുഖം മൂലം കിടപ്പിലായിരുന്നു. ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തമിഴിലും മലയാളത്തിലും സൂപ്പര്‍ഹിറ്റായ ശങ്കരാഭരണത്തിലൂടെയാണ് സോമയാജലു ഏറെ പ്രശസ്തനായി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ സോപാനം എന്ന ചിത്രത്തിലാണ് ഒടുവിലായി സോമയാജലു അഭിനയിച്ചത്.
നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സോമയാജലുവിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications