കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി സഭയെ അവഹേളിച്ചു: ആന്റണി

  • By Staff
Google Oneindia Malayalam News

കൊച്ചി: നിയമസഭാരേഖകളില്‍ കൃത്രിമം കാട്ടിയെന്ന് പറഞ്ഞ സപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അവഹേളിച്ചതായി മുഖ്യമന്ത്രി എ. കെ. ആന്റണി ആരോപിച്ചു.

തനിക്കെതിരെ നടപടിക്ക് നീക്ക നടത്തുന്ന കോടിയേരി തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത കാട്ടണം. നിയമസഭാ രേഖകളില്‍ കൃത്രിമം കാണിക്കാനാവില്ല. മെയ് 19ന് നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തില്‍ എജിയുടെ റിപ്പോര്‍ട്ട് അനുബന്ധമായി ചേര്‍ത്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ ഒപ്പിട്ടതാണ് നിയമസഭാ രേഖ. അതില്‍ ഒരു കൃത്രിമവും കാട്ടാനാവില്ല.

തെറ്റ് സമ്മതിക്കുന്നില്ലെങ്കില്‍ വെട്ടിലാകുന്നത് കോടിയേരിയായിരിക്കും. മെയ് 19ന് കെ. പി. മോഹനന്റെ ചോദ്യത്തിന് മറുപടിയായാണ് ഉത്തരം നല്‍കിയത്. മറുപടിയോടൊപ്പം എ. ജി.യുടെ രേഖ അനുബന്ധമായി ചേര്‍ത്തിട്ടില്ലെന്ന് മോഹനന്‍ ഇതുവരെ പറഞ്ഞിട്ടില്ല- ആന്റണി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X