ചെക്ക്കേസ്: നടന്‍ ദേവന് ശിക്ഷ
കൊച്ചി. വണ്ടിച്ചെക്ക് നല്‍കിയതിന് നടന്‍ ദേവനെ കോടതി ശിക്ഷിച്ചു. നാല് മാസം തടവും 24 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടാണ് ഏപ്രില്‍ 28 ന് ഈ ശിക്ഷ വിധിച്ചത്.
എന്നാല്‍ കോടതി ദേവനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഒരു മാസത്തെ സാവകാശം ദേവന്‍ ചോദിച്ചത് കോടതി അംഗീകരിച്ചാണ് ജാമ്യം നല്‍കിയത്. ദേവന്‍ നിര്‍മ്മിച്ച ഭദ്ര എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ കേസ്.
ഈയിടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമാണ്.












Click it and Unblock the Notifications