കൂടുതല്‍ സര്‍വീസുമായി ഗള്‍ഫ് എയര്‍
തിരുവനന്തപുരം: ഗള്‍ഫ് എയര്‍ മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം കൂട്ടി.
മെയ് 20 മുതല്‍ മൂന്ന് പ്രതിവാര വിമാന സര്‍വീസുകളാണ് ഗള്‍ഫ് എയര്‍ മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്നത്. ഗള്‍ഫ് എയറിന്റെ വിമാനസര്‍വീസുകള്‍ എല്ലാ ആഴ്ചയിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയതെന്ന് ഗള്‍ഫ് എയര്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications