കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിന്‍- കേരളം വിമാനനിരക്ക് കുറച്ചു

  • By Staff
Google Oneindia Malayalam News

മനാമ: ബഹ്റിനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുറയ്ക്കാന്‍ ധാരണയായി. ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വൈസ്, ഖത്തര്‍ എയര്‍വെസ്യ്സ് എന്നിവയെല്ലാം നിരക്ക് കുറക്കും.

മനമായിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ നടന്ന യീല്‍ഡ് ഇംപ്രൂവ്മെന്റ് കമ്മിറ്റി (വൈഐസി) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഐഐസി ചെയര്‍മാനും എയര്‍ ഇന്ത്യാ ബഹ്റിന്‍-ജോര്‍ദാന്‍ മാനേജരുമായ എച്ച്. എ. മുനഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഇതിനകം നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ കുറഞ്ഞ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ബഹ്റിനില്‍ നിന്ന് കേരളത്തിലേക്കുള്ള തിരക്കുള്ള സമയത്തെ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 265 ദര്‍ഹത്തില്‍ നിന്നും 252 ദര്‍ഹമായി കുറയുമെന്ന് മുനഫ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X