Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്കെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: മാറാട് സംഭവത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ചിട്ടില്ലെന്നും ഇത് പിന്നീട് സഭാരേഖകളില്‍ കൂട്ടിച്ചേര്‍ത്തതാവാമെന്നും പറഞ്ഞ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കാന്‍ നീക്കം.

സഭക്ക് അപമാനകരമായ പരാമര്‍ശങ്ങള്‍ കോടിയേരി നടത്തിയെന്നതിന്റെ പേരിലാണ് നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നീക്കം നടത്തുന്നത്. നിയമസഭാ സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭാരേഖകള്‍ തിരുത്തിയെന്ന ആരോപണമാണ് കോടിയേരി ഉന്നയിച്ചത്.

കോടിയേരിയുടെ ആരോപണം അവകാശ ലംഘന സമിതിക്ക് വിട്ടതിന് ശേഷമായിരിക്കും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

മാറാട് സംഭവം സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാതെ വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് കോടിയേരിയുടെ ആരോപണം. അതേ സമയം സഭാ ലൈബ്രറിയില്‍ ജനവരി 19ന് കെ. പി. മോഹനന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നല്‍കിയ മറുപടിക്ക് അനുബന്ധമായി റിപ്പോര്‍ട്ടും വച്ചിട്ടുണ്ടെന്നാണ് സഭാരേഖകളില്‍ കാണുന്നത്. ഇത് പിന്നീട് ചേര്‍ത്തതാവാമെന്നാണ് കോടിയേരിയുടെ മറ്റൊരു ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+