കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി നീക്കം രാഷ്ട്രീയപ്രേരിതം: കോടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവാദം സംബന്ധിച്ച പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏപ്രില്‍ 28 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് മെയ് 19ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് നിയമസഭയുടെ വെബ്സൈറ്റില്‍ പറയുന്നില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. അതേ സമയം നിയമസഭാരേഖകളില്‍ റിപ്പോര്‍ട്ടുണ്ട്. ഈ വൈരുധ്യത്തില്‍ ദുരുഹതയുണ്ടെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്.

മെയ് 19ന് നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നുമാണ് വെബ്സൈറ്റില്‍ പറയുന്നത്- കോടിയേരി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X