കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ ജയില്‍വാസം മനുഷ്യത്വരഹിതം:കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: കുറ്റക്കാരനായി വിധിക്കപ്പെടാതെ ഒരു പൗരന് ആറുവര്‍ഷമായി ജയിലില്‍ കഴിയേണ്ടിവരുന്നത് മനുഷ്യത്വരഹിതമായ സ്ഥിതിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭരണഘടന ഒരു പൗരന് ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്ക് ഇത് അനുസൃതമല്ലെന്നും ജസ്റിക് കെ. തങ്കപ്പന്‍ പറഞ്ഞു.

പി.ഡി.പി. നേതാവ് മദനിയുടെ ാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ അഭിപ്രായം. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ 10 ദിവസത്തിനുള്ളില്‍ ജാമ്യഹര്‍ജി നല്‍കാനും കോടതിയോട് അതില്‍ അന്ന് തന്നെ തീര്‍പ്പുകല്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ആയുധങ്ങള്‍ കൈവശം വച്ചു എന്നാരോപിച്ചാണ് മദനിക്കെതിരെ 1992ല്‍ ശാസ്താംകോട്ട പോലീസ് കേസ് എടുത്തത്. മദനി ഉള്‍പ്പെടെ 18 പ്രതികളുണ്ട്. പിന്നീട് കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് ചാര്‍ജ് ചെയ്തപ്പോള്‍ മദനിയെ പോലീസ് പിടിച്ചു. ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ആറ് വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുന്നു.

1300 ഓളം സാക്ഷികളെ കോയമ്പത്തൂര്‍ ജില്ലാ കോടതി വിസ്തരിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മദനി മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

മദനിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ പി.വി. മാധവന്‍ നമ്പ്യാര്‍ എതിര്‍ത്തില്ല. യുക്തമായി തീരുമാനം കോടതി തന്നെ എടുക്കട്ടെ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേസ് ഡയറിയുടെ രേഖകളും അദ്ദേഹം കോടതിക്ക് നല്‍കി. മദനിക്ക് എതിരെ കേരളത്തില്‍ പലഭാഗങ്ങളിലായി പോലീസ് എടുത്ത 18 കേസുകള്‍ ഇപ്പോള്‍ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ്. ഈ കേസുകളില്‍ ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

എന്നാല്‍ കേസില്‍ ജാമ്യം കിട്ടിയാലും മദനിക്ക് പുറത്തുവരാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X