ബിപിഎല്‍ മൊബൈലില്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കൊച്ചി: മലയാളത്തിലുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ബിപിഎല്‍ മൊബൈലിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഇലക്ഷന്‍ ന്യൂസ് ലൈന്‍, ഇലക്ഷന്‍ ന്യൂസ് അലര്‍ട് എന്നീ രണ്ടു സര്‍വീസുകളാണ് ബിപിഎല്‍ മൊബൈലിലൂടെ ലഭ്യമാവുന്നത്. മലയാളത്തിലുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നല്‍കുന്ന വോയിസ് സര്‍വീസാണ് ഇലക്ഷന്‍ ന്യൂസ് ലൈന്‍. 747എന്ന നമ്പറില്‍ വിളിച്ചാല്‍ തിരഞ്ഞടുപ്പ് വാര്‍ത്തകള്‍ കേള്‍ക്കാം. മിനുട്ടിന് നാല് രൂപയാണ് ഈ സര്‍വീസിന് ഈടാക്കുന്നത്.
രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെ പുതിയ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എസ്എംഎസായി ലഭിക്കുന്നതാണ് ഇലക്ഷന്‍ ന്യൂസ് അലര്‍ട്ട് സര്‍വീസ്. ഓരോ രണ്ട് മണിക്കൂറിലും വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യും. ഈ സര്‍വീസ് ലഭ്യമാവുന്നതിന് 30 രൂപയാണ് ഫീസ്.
റേഡിയോ മലയാളമാണ് ന്യൂസ് ലൈനിനുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. എല്ലാ മൂന്ന് മണിക്കൂറിലും ഇത് അപ്ഡേറ്റ് ചെയ്യും. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പുറമെ പൊതു, വാണിജ്യ വാര്‍ത്തകളും ലഭ്യമാവും.












Click it and Unblock the Notifications