പമ്പയിലെ മലിനീകരണം കുറയ്ക്കും
തിരുവനന്തപുരം: നദികളുടെ മലിനീകരണത്തിന്റെ തോത് കുറച്ചുകൊണ്ടുവരികയും കൂടുതല്‍ മലിനീകരിക്കപ്പെടുന്നത് തടയുകയും ചെയ്യുകയെന്നത് സംസ്ഥാനം നേരിടുന്ന വെല്ലുവിളികളാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജെ. മാത്യു പറഞ്ഞു.
പമ്പ നദിയിലെ മലിനീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങളെയും രീതികളെയും കുറിച്ച് ഭൗമശാസ്ത്ര പഠനകേന്ദ്രം (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസ്) നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പമ്പ കര്‍മപദ്ധതി പമ്പയിലെ വെള്ളത്തിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിന് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും വിഭാവനം ചെയ്തത്. മലിനീകരണ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കുന്നതോടെ നദിയിലെ മാലിന്യത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ കഴിയും. ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതോടെ നദിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടും. പമ്പയുടെ ഓരങ്ങളില്‍ താമസിക്കുന്നവരെ മലിനീകരണം മൂലമുള്ള പ്രശ്നങ്ങളെ ബോധവാന്മാരാക്കാനും ശ്രമം നടത്തേണ്ടതുണ്ട്.
മലിനീകരണം കുറയ്ക്കുന്നതിന് സാങ്കേതികമായ മാര്‍ഗങ്ങള്‍ പമ്പ കര്‍മ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കണമെന്ന് ഇന്‍വെന്റിലെ എഞ്ചിനീയര്‍ മാര്‍ടിന്‍ ഫോത് പറഞ്ഞു. മലിനീകരണത്തിന് കാരണമാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications