Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി മാപ്പ് പറയണം: പിണറായി

തിരുവനന്തപുരം: എ. കെ. ആന്റണി - തൊഗാഡിയ പോസ്റര്‍ ഉണ്ടാക്കിയതാരാണെന്ന് കോണ്‍ഗ്രസ് കാര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സി പി എംന്റെ പുറത്ത് പഴി ചാരിയ ആന്റണി മാപ്പ് പറയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സി പി എം ആണ് ഈ പോസ്റര്‍ ഇറക്കിയതെന്ന് പറഞ്ഞ് ആന്റണി പാര്‍ട്ടിയെ അധിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസുകാരായ ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും പറയുന്നത് പോസ്റര്‍ ഉണ്ടാക്കിയത് ആരാണെന്ന് അവര്‍ക്ക് അറിയാമെന്നാണ്. എന്നാല്‍ അത് വെളിപ്പെടുത്തില്ലെന്നും പറയുന്നു. അത് സി പി എം കാരാണെങ്കില്‍ അവര്‍ക്ക് അത് പറയാമല്ലൊ. ഇതിന്റെ അര്‍ത്ഥം കളളന്‍ കപ്പലില്‍ തന്നെയാണെന്നാണ്.

എറണാകുളത്ത് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താല്പര്യം കാണിച്ചിരുന്ന ലിനൊ ജേക്കബിനെതിരെ നോട്ടീസ് അടിച്ചയാളെ ആന്റണി മന്ത്രിയാക്കി കൂടെ കൂട്ടിയിരിയ്ക്കുകയാണ്. അതുപോലെ ഈ പാസ്റര്‍ അടിച്ച ആളെയും മന്ത്രിസഭയില്‍ ആന്റണി കൂട്ടിയിട്ടുണ്ടോ എന്ന് സംശയിയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+