Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്റര്‍ അടിച്ചത് ആരെന്നറിയാം: ശരത്, ഉണ്ണിത്താന്‍

തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയും ഒപ്പം നില്‍ക്കുന്ന പോസ്റര്‍ അച്ചടിച്ച് ഇറക്കിയത് ആരാണെന്ന് അറിയാമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്ന് ഇരുവരും വാര്‍ത്താ സമ്മളേനത്തില്‍ വ്യക്തമാക്കി.

ഒരാഴ്ചയ്ക്ക് മുമ്പ് വാര്‍ത്താലേഖകര്‍ ചോദിച്ചിരുന്നുവെങ്കില്‍ പോസ്റര്‍ ഇറക്കിയത് ആരെന്ന് പറയുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്ന സാഹചര്യത്തില്‍ അത് പറഞ്ഞാല്‍ കുഴപ്പമാവും-ശരത് പറഞ്ഞു.

പോസ്റര്‍ ഇറക്കിയത് ആരാണെന്ന് അറിയാമെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ഒന്നും പറയുന്നില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. സിപിഎമ്മാണ് പോസ്റര്‍ ഇറക്കിയതെങ്കില്‍ അച്ചടക്കത്തെ ഭയക്കേണ്ടതില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ പറയേണ്ടത് പറഞ്ഞു, അത് നിങ്ങള്‍ക്ക് ഇഷ്ടം പോലെ വ്യാഖ്യാനിക്കാം എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.

തന്നെ ചതിച്ച നേതാവുമായും കുടുംബവുമായും ഇനിയൊരിക്കലും ബന്ധപ്പെടില്ല. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് കോടീശ്വരന്‍മാരായ രണ്ട് മക്കളും അവരുടെ ദരിദ്രനായ പിതാവുമാണ്- ഉണ്ണിത്താന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുമെന്ന് ഉണ്ണിത്താനും ശരത്തും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+