തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍: യുഡിഎഫിന് ജയം
തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന്‍ വിജയിച്ചു.
ഏപ്രില്‍ 28 ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 10 വോട്ടിനാണ് രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷനേതാവുമായ പ്രൊഫ. എ. എം. കൃഷ്ണനെ പരാജയപ്പെടുത്തിയത്.
50 അംഗങ്ങളുള്ള കൗണ്‍സിലില്‍ 29 വോട്ടാണ് രാധാകൃഷ്ണന് കിട്ടിയത്. കൃഷ്ണന് 19 വോട്ട് കിട്ടി. ബിജെപി കൗണ്‍സിലര്‍ രമാദേവിയുടെയും ഇടതുസ്വതന്ത്രനായി ജയിച്ച് ഇപ്പോള്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുനന എം. കെ. വര്‍ഗീസിന്റെയും വോട്ടുകളാണ് അസാധുവായത്.












Click it and Unblock the Notifications