താനാണ് യോഗം എന്ന് വെള്ളാപ്പള്ളി ഭാവിയ്ക്കുന്നു
കോട്ടയം: താനാണ് എസ്.എന്‍.ഡി.പി. എന്നാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് യോഗം പ്രസിഡണ്ട് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു. ഈ നിലപാട് യോഗത്തിന് ദോഷമേ ഉണ്ടാക്കൂ.
ഏപ്രില്‍ 29 ന് ആലപ്പുഴയില്‍ ഗ്രൂപ്പ് യോഗം വിളിച്ചിരിയ്ക്കുകയാണ് വെള്ളാപ്പള്ളി. തന്നെ പ്രസ്ഥാനത്തില്‍ നിന്ന് ഒഴിവാക്കാനാണ് വെള്ളാപ്പള്ളി ശ്രമിയ്ക്കുന്നത്. എന്താണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ഈ ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം യുക്തമായ തീരുമാനമെടുക്കും. ഇതുവരെ ഉള്ള പ്രവര്‍ത്തനത്തിനിടയില്‍ ചിലര്‍ക്ക് വേണ്ടി യോഗത്തിന്റെ അടിസ്ഥാന നിലപാടില്‍ നിന്ന് വ്യതിചലിയ്ക്കേണ്ടിവന്നിട്ടുണ്ട്. അതില്‍ ദുഖമുണ്ട്. വിദ്യാസാഗര്‍ വ്യക്തമാക്കി.
യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പ്രവര്‍ത്തിയ്ക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ യോഗത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇതിനെതിരെ സമുദായ അംഗങ്ങളുടെ പിന്തുണയോടെ പോരാടും.












Click it and Unblock the Notifications