മധുമിത കേസ്: അമര്‍മണിയ്ക്ക് ജാമ്യം
ലക്നൗ: കവയിത്രി മധുമിത ശുക്ല വധക്കേസിലെ മുഖ്യപ്രതിയായ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി അമര്‍മണി ത്രിപാഠിക്ക് കോടതി ജാമ്യം അനുവദിച്ചു.
ഏഴ് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ത്രിപാഠിക്ക് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചത്. വിചാരണ വേളയില്‍ കോടതിയില്‍ കൃത്യമായി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വിചാരണ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടരുതെന്നതും ജാമ്യത്തിലെ വ്യവസ്ഥയാണ്.
കോടതിയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ സംസ്ഥാനം വിടില്ലെന്ന സത്യവാങ്മൂലം നല്‍കാന്‍ കോടതി ത്രിപാഠിയോട് ആവശ്യപ്പെട്ടു.
നേരത്തെ മധുമണിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മധുമണിയുടെ ഭാര്യയും കേസിലെ പ്രതികളിലൊരാളാണ്. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. കഴിഞ്ഞ മാസമാണ് അവര്‍ ലക്നൗ കോടതിയില്‍ കീഴടങ്ങിയത്.
2003 സപ്തംബര്‍ 21നാണ് മധുമതി അറസ്റിലായത്.












Click it and Unblock the Notifications