മുഖ്യന്റെ അകമ്പടി വാഹനമിടിച്ച കുട്ടി മരിച്ചു
എടപ്പാള്‍: നവോത്ഥാന യാത്ര നടത്തുന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് അകമ്പടി പോവുന്ന വാഹനം ഇടിച്ച് പരിക്കേറ്റ നാലുവയസുകാരന്‍ മരിച്ചു.
ഗുരുതരമായ പരിക്കോടെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മാറഞ്ചേരി പനമ്പാട് പുഴമ്പ്രത്തേല്‍ ഇബ്രാഹിന്റെ മകന്‍ ഷാഹിദ് (നാല്) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ഏപ്രില്‍ 23ന് എരമംഗലത്തു നിന്നും എടപ്പാളിലേക്ക് മുഖ്യമന്ത്രിയും സംഘവും വരുമ്പോഴാണ് അപകടമുണ്ടായത്. നവോത്ഥാന യാത്രയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് പി. ടി. മോഹനകൃഷ്ണന്റെ വസതിയിലെ ഉച്ചഭക്ഷണത്തിന് ശേഷം തിരിച്ച് എടപ്പാളിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്.
ഉമ്മയുടെ കൈപിടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ച കാര്‍ ഇടിച്ച് തെറ്റിപ്പിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പിറകില്‍ വരികയായിരുന്ന തിരൂര്‍ ഡിവൈഎസ്പി പൗലോസ് ജോണിന്റെ നേതൃത്വത്തില്‍ കുട്ടിയെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് തൃശൂര്‍ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയായിരുന്ന ഷാഹിദിന്റെ നില വ്യാഴാഴ്ച പുലര്‍ച്ചെ വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഷാഹിദിെന ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നതായി പരാതി ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications