പിണറായിയ്ക്കെതിരെ കേസെടുക്കണം : ആന്റണി
കോട്ടയം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയും താനും ഒരുമിച്ചു നില്‍ക്കുന്ന പോസ്റര്‍ പ്രചരിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആരോപിച്ചു.
പോസ്റര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയ പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് ആന്റണി പറഞ്ഞു. ഏപ്രില്‍ 29 വ്യാഴാഴ്ച കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും സാക്ഷികളാക്കി മുഖ്യമന്ത്രി കേസെടുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ആന്റണി ഇങ്ങനെ പറഞ്ഞത്.
എറണാകുളം ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളിലാണ് പോസ്റര്‍ ഒട്ടിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ അറിയാതെ ഇത് നടക്കില്ല.
പോസ്റര്‍ ഒട്ടിച്ചതു വഴി വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ് സിപിഎം ചെയ്തതെന്ന് ആന്റണി കുറ്റപ്പെടുത്തി.












Click it and Unblock the Notifications