കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: നിയന്ത്രണം ഹൈക്കോടതി ശരിവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും അന്യസംസ്ഥാന ലോട്ടറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.

ഓണ്‍ലൈന്‍ ലോട്ടറികളും അന്യസംസ്ഥാന ലോട്ടറികളും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റിസുമാരായ സിറിയക് ജോസഫും കെ. പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇക്കാര്യത്തില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഹൈക്കോടതി അഭിനനന്ദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി മേഖലയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മേഘാലയ സര്‍ക്കാരും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.

ഹൈക്കോടതി വിഎിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്താവുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലോട്ടറികള്‍ കേരളത്തില്‍ നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.

സംസ്ഥാനത്ത് വില്‍ക്കുന്ന ലോട്ടറികള്‍ നിയമം ലംഘിക്കുകയോ ജനങ്ങളെ കബളിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X