സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: സിഐടിയു പ്രവര്‍ത്തകനെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ഓഫീസില്‍ കയറി ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു.
ഏപ്രില്‍ 28 ബുധനാഴ്ച രാത്രി തിരുവനന്തപുരം താഴശേരി ഭാഗത്തുള്ള ഇടതുമുന്നണിയുടെ ഓഫീസില്‍ വച്ചാണ് സിഐടിയു പ്രവര്‍ത്തകനായ അജിയെ (28) വെട്ടിക്കൊന്നത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘമാണ് അജിയെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് പ്രസംഗിച്ച തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഇടതുമുന്നണിയുടെ ഓഫീസില്‍ അജിയും കൂട്ടരും ഇരിക്കുമ്പോഴാണ് അക്രമമുണ്ടായത്. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നു.
പാല്‍ക്കുളങ്ങര ഈഞ്ചയ്ക്കല്‍ ടാഗോര്‍ ലൈനില്‍ സുജാതയുടെയും ശ്രീകണ്ഠകുറുപ്പിന്റെയും മകനാണ് അജി.












Click it and Unblock the Notifications