മുഖ്യമന്ത്രിക്ക് മാനസിക വിഭ്രാന്തി: പിണറായി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ജനങ്ങളുടെ പ്രതികരണം കണ്ടിട്ട് മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് മാനസിക വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഏപ്രില്‍ 29 വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിണറായി. തൊഗാഡിയ പോസ്റര്‍ വിവാദത്തില്‍ തനിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന മുഖ്യന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പിണറായി ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications