Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പും വിനോദസഞ്ചാരത്തില്‍

തിരുവനന്തപുരം: പല്ല് ടൂറിസത്തിന് പിന്നാലെ ഇപ്പോള്‍ തിരഞ്ഞെടുപ്പും വിനോദസഞ്ചാരപാക്കേജിലേക്ക്. ഈ വര്‍ഷത്തെ വിനോദസഞ്ചാര സീസണ്‍ ഏതാണ്ട് കഴിഞ്ഞതോടെ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം ഏജന്‍സികള്‍ തിരഞ്ഞെടുപ്പും ഉപയോഗപ്പെടുത്തുകയാണ്.

പുള്ളിക്കാട്ടില്‍ ടൂറിസം ഗ്രൂപ്പ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തി പുതിയ ടൂറിസം പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ സ്ഥാനാര്‍ഥികളോടൊപ്പം കൊണ്ടുപോവുകയാണ് പുള്ളിക്കാട്ടില്‍ ടൂറിസം ഗ്രൂപ്പ് ചെയ്യുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് അറിയാന്‍ താത്പര്യമുള്ള വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ പാക്കേജ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളോടൊപ്പം ഒരു ദിവസം നടത്തുന്ന യാത്രയ്ക്ക് 150 രൂപ മാത്രമാണ് വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കുന്നതെന്ന് പുള്ളിക്കാട്ടില്‍ ടൂറിസം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടോമി പുള്ളിക്കാട്ടില്‍ പറഞ്ഞു.

ആലപ്പുഴയില്‍ സുധീരന്റെ പ്രചാരണപരിപാടി കാണാന്‍ ഹോളണ്ടില്‍ നിന്നുള്ള ടൂറിസ്റുകളെ കൊണ്ടുപോയത് വന്‍വിജയമായി. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കാണാന്‍ വിദേശികള്‍ക്ക് കൗതുകമുണ്ട്.

ആലപ്പുഴയിലും കോവളത്തും സ്ഥാനാര്‍ഥികളോടൊപ്പം വിനോദസഞ്ചാരികളെ കൊണ്ടുപോയി. അടുത്ത സ്ഥലം വര്‍ക്കലയാണ്. വിനോദസഞ്ചാരികള്‍ ഇതിനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ടോമി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിനോദസഞ്ചാര പരിപാടി വിപുലപ്പെടുത്തി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാവുന്നതാണെന്ന് ടോമി ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിനോദസഞ്ചാര പരിപാടി വിപുലമാക്കാന്‍ ടോമിയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി യൂറോപ്പിലെ തങ്ങളുടെ ഏജന്റുമായിരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ടോമി പറയുന്നു. വൈകാതെ മറ്റ് ടൂറിസം ഏജന്റുമാരും തിരഞ്ഞെടുപ്പ് ടൂറിസത്തിലേയ്ക്ക് തിരിഞ്ഞേയ്ക്കും.

നേരത്തെ പുള്ളിക്കാട്ടില്‍ കോണ്‍ഫറന്‍സ് വിനോദസഞ്ചാര പാക്കേജ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ബിസിനസ് യോഗം നടത്തുന്നതിന് ഹൗസ്ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുകയാണ് ഈ പാക്കേജില്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+