വെള്ളാപ്പള്ളി വിഭാഗം യോഗം തുടങ്ങി
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ യോഗം ഏപ്രില്‍ 29 വ്യാഴാഴ്ച ആലപ്പുഴയില്‍ തുടങ്ങി.
എസ്എന്‍ഡിപി യോഗത്തില്‍ പ്രസിഡന്റ് സി. കെ. വിദ്യാസാഗറും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം വെള്ളാപ്പള്ളി നടേശന്‍ വിളിച്ചുചേര്‍ത്തത്.
രാവിലെ 11.30ന് തുടങ്ങിയ യോഗത്തില്‍ സംസ്ഥാനത്തെ 93 ശാഖകളുടെ എസ്എന്‍ഡിപി ഭാരവാഹികളുടെ ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എസ്എന്‍ഡിപി ശാഖാ ഭാരവാഹികളില്‍ ബഹുഭൂരിപക്ഷം പേരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആലപ്പുഴയില്‍ നടക്കുന്നത് വെള്ളാപ്പള്ളിയുടെ ഗ്രൂപ്പ് യോഗമാണെന്ന് കഴിഞ്ഞ ദിവസം വിദ്യാസാഗര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications