സിബിഎസ്ഇയില്‍ ഇനി ഫാഷനും പഠിയ്ക്കാം
കൊച്ചി: സിബിഎസ്ഇ പ്ലസ് വണ്ണിന് പാഠ്യവിഷമായി ഈ വര്‍ഷം മുതല്‍ ഫാഷന്‍ സ്റഡീസ് ഉള്‍പ്പെടുത്തുമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ അശോക് ഗാംഗുലി അറിയിച്ചു.
വസ്ത്രഡിസൈന്‍രംഗത്തെ വന്‍സാധ്യതകള്‍ കണക്കിലെടുത്താണ് ഫാഷന്‍ സ്റഡീസ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തുന്നതെന്ന് ഗാംഗുലി വ്യക്തമാക്കി.
ഫാഷന്‍ സ്റഡീസ് ക്ലാസുകള്‍ ജൂലായില്‍ തുടങ്ങും. ദേശീയ ഫാഷന്‍ സാങ്കേതികവിദ്യാ ഇന്‍സ്റിറ്റ്യൂട്ടിന്റെ(നിഫ്റ്റ്) സഹകരണത്തോടെയാണ് ഫാഷന്‍ സ്റഡീസിന്റെ സിലബസ് തയ്യാറാക്കുന്നത്.
മറ്റ് ക്ലാസുകളിലും പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ടാം ക്ലാസ് വരെ ഗൃഹപാഠമുണ്ടാവില്ല. മൂന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ ഗൃഹപാഠത്തിന് പകരം മറ്റൊരു സമ്പ്രദായം കൊണ്ടുവരും. അഞ്ചാം ക്ലാസ് വരെ വിദ്യാര്‍ഥികളെ കുറിച്ചുള്ള തുടര്‍ച്ചയായ സമഗ്ര വിലയിരുത്തലുണ്ടാവും. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി മാത്രമായിരിക്കില്ല ഈ വിലയിരുത്തല്‍. ഇതിനായി ഒരു മാന്വല്‍ സിബിഎസ്ഇ പുറത്തിറക്കും.
2006 മുതല്‍ പത്താം ക്ലാസില്‍ ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കും. സിബിഎസ്ഇയുടെ പുതിയ നയങ്ങളുടെ ഭാഗമായി ജൈവസാങ്കേതികവിദ്യ, മള്‍ട്ടി മീഡിയ, വെബ് ഡിസൈനിംഗ്, ഡിസാസ്റര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് വരെ നിര്‍ബന്ധിത മാത്തമാറ്റിക്സ് ലബോട്ടറി പഠനം കൊണ്ടുവരും.












Click it and Unblock the Notifications